കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം ഘ​ട്ടം പ്രഖ്യാപിച്ച് സര്‍ക്കാര്‍; 2447 കോ​ടി രൂ​പയുടെ പദ്ധതികള്‍

By Web Team  |  First Published Sep 17, 2020, 9:42 PM IST

സര്‍ക്കാറിന്‍റെ നൂറദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുന്നതാണ് രണ്ടാം കുട്ടനാട് പാക്കേജ്. ഇതില്‍ ചി​ല പ​ദ്ധ​തി​ക​ൾ​ക്ക് നൂ​റ് ദി​ന​ത്തി​നു​ള്ളി​ൽ ഫ​ലം ക​ണ്ടു​തു​ട​ങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 


തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം ഘ​ട്ടം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ പാക്കേജിനായി 2447 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡും കി​ഫ്ബി​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും റീ​ബി​ൽ​ഡ് കേ​ര​ള ഇ​ൻ​ഷ്യേ​റ്റീ​വും ഏ​കോ​പി​ച്ചാ​ണ് ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​ത്. 

സര്‍ക്കാറിന്‍റെ നൂറദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുന്നതാണ് രണ്ടാം കുട്ടനാട് പാക്കേജ്. ഇതില്‍ ചി​ല പ​ദ്ധ​തി​ക​ൾ​ക്ക് നൂ​റ് ദി​ന​ത്തി​നു​ള്ളി​ൽ ഫ​ലം ക​ണ്ടു​തു​ട​ങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​വു​മാ​വും. കു​ട്ട​നാ​ട് ബ്രാ​ന്‍റ് അ​രി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ആ​ല​പ്പു​ഴ​യി​ൽ സം​യോ​ജി​ത റൈ​സ് പാ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന​കം ആ​രം​ഭി​ക്കും. ഇ​തി​നു​ള്ള റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ വ്യ​വ​സാ​യ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

Latest Videos

undefined

ഒ​രു നെ​ൽ ഒ​രു മീ​ൻ പ​ദ്ധ​തി വ​രു​ന്ന സീ​സ​ണ്‍ മു​ത​ൽ ന​ട​പ്പാ​ക്കും. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 89 സം​ഘ​ങ്ങ​ൾ​ക്ക് 1.79 കോ​ടി രൂ​പ വാ​യ്പ​യാ​യി ന​ൽ​കും. 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ 291 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. 

കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​നാ​യി 1.65 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ൽ ത​ട​സ​ര​ഹി​ത വൈ​ദ്യു​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് ക​ഐ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കും.110 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം 18 മാ​സ​ത്തി​നു​ള്ളി​ൽ കാ​വാ​ല​ത്ത് പൂ​ർ​ത്തി​യാ​കും. 

33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ കി​ട​ങ്ങ​റ​യി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ പൂ​ർ​ത്തി​യാ​കും. ര​ണ്ട് സ​ബ്സ്റ്റേ​ഷ​നു​ക​ൾ​ക്കു​മു​ള്ള ഭൂ​മി ല​ഭ്യ​മാ​ണ്. 66 കെ​വി സ​ബ്സ്റ്റേ​ഷ​ൻ 110 കെ. ​വി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തും ഒ​രു വ​ർ​ഷ​ത്തി​ൽ പൂ​ർ​ത്തി​യാ​കും. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും അ​ടി​ഞ്ഞു കൂ​ടി​യ മൂ​ന്നു ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ നീ​ക്കു​ക​യും ചെ​യ്യും. 

കു​ട്ട​നാ​ട്ടി​ലെ ഐ​മ​ന​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മാ​തൃ​കാ​വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ക്കും. പ്ര​ള​യ​ത്തി​ൽ നി​ന്ന് മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ എ​ലി​വേ​റ്റ​ഡ് ക്യാ​റ്റി​ൽ ഷെ​ഡ് സ്ഥാ​പി​ക്കും. താ​റാ​വ് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കും. കു​ട്ട​നാ​ടി​നെ പ്ര​ത്യേ​ക കാ​ർ​ഷി​ക മേ​ഖ​ല​യാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 1.50 കോ​ടി ചെ​ല​വി​ൽ നെ​ടു​മു​ടി റോ​ഡും മൂ​ന്നു കോ​ടി ചെ​ല​വി​ൽ മ​ങ്കൊ​ന്പ് എ​സി റോ​ഡും, 3.30 കോ​ടി രൂ​പ ചെ​ല​വി​ൽ മു​ട്ടൂ​ർ സെ​ൻ​ട്ര​ൽ റോ​ഡും പു​ന​രു​ദ്ധ​രി​ക്കും. കു​ട്ട​നാ​ട് വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ വ​ലി​യ ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018ലെ ​പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ആ​കെ 484.38 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട 53,736 കു​ടും​ബ​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി. വീ​ടു​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച മു​ഴു​വ​ൻ​പേ​ർ​ക്കും ഒ​ന്നാം ഗ​ഡു ധ​ന​സ​ഹാ​യം ന​ൽ​കി. 1306 പേ​ർ​ക്ക് ര​ണ്ടാം ഗ​ഡു സ​ഹാ​യ​വും 1009 പേ​ർ​ക്ക് മൂ​ന്നാം ഗ​ഡു ധ​ന​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

2019ലെ ​പ്ര​ള​യ​ത്തി​ൽ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 10,000 രൂ​പ വീ​തം ന​ൽ​കു​ന്ന​തി​ന് 39.08 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. വീ​ടി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ച 130 കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്നു ഗ​ഡു സ​ഹാ​യം ന​ൽ​കി. റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1009 വീ​ടു​ക​ൾ വ​ച്ചു​ന​ൽ​കി. ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്ന് 1.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

click me!