​'ഗണേഷിന് സിനിമ വേണം'; സിനിമ വകുപ്പ് കൂടി ഗണേഷ് കുമാറിന് നൽകണമെന്ന് കേരള കോൺഗ്രസ് ബി

By Web TeamFirst Published Dec 27, 2023, 6:43 PM IST
Highlights

മുഖ്യമന്ത്രിയോട് ഇക്കാര്യം കൂടി കേരള കോൺ​ഗ്രസ് (ബി) ആവശ്യപ്പെട്ടു. 
 

തിരുവനന്തപുരം: കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് ബി. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നൽകി. നേരത്തെ യുഡിഎഫ് സർക്കാർ കാലത്ത് ഗണേഷ് മികച്ച രീതിയിൽ സിനിമാ വകുപ്പ് കൈകാര്യം ചെയ്തതാണെന്നും പാർട്ടി പറയുന്നുണ്ട്. നിലവിൽ ഗതാഗതവകുപ്പ് ഗണേഷിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നൽകാനാണ് ധാരണ. സജി ചെറിയാനാണ് ഫിഷറീസിനൊപ്പം സിനിമാ വകുപ്പ്. ആവശ്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. 29 നാണ് സത്യപ്രതിജ്ഞ

ഔദ്യോ​ഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ​ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചു. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

Latest Videos

'പുതിയ പ്ലാനുകൾ, ഗതാഗത വകുപ്പ് അടിമുടി നവീകരിക്കും, അഭിനയം മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രം': ഗണേഷ് കുമാര്‍

ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇനി വിമർശനങ്ങൾക്കില്ല. വിവാദങ്ങൾ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്,  ഉദ്ഘാടനങ്ങൾക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യം. സിനിമാ അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രമായിരിക്കുമെന്നും ഗണേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

2001 മുതല്‍ പത്തനാപുരത്തിന്‍റെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി
ഏഷ്യാനെറ്റ് ന്യൂസ്

click me!