എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; കേന്ദ്ര അനുമതി കിട്ടിയെന്ന് മുഖ്യമന്ത്രി

By Web Team  |  First Published May 20, 2020, 5:20 PM IST

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. 


തിരുനനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്തുന്നത് സംമ്പന്ധിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ പരീക്ഷകള്‍ നടത്തും. പരീക്ഷാ ടെംടേബിൾ നേരത്തെ നിശ്ചയിച്ചിരുന്നു. കേന്ദ്ര അനുമതി വൈകിയതിനാലാണ് അനിശ്ചിതത്വമുണ്ടായത്. പരീക്ഷാനടത്തിപ്പിന് ആവശ്യമായ മുൻ കരുതലുകള്‍ സ്വീകരിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാനുള്ള സജീകരണമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Latest Videos

undefined

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 5 പേര്‍ക്ക് രോഗമുക്തി, സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ അനിശ്ചിതങ്ങൾക്കൊടുവിൽ ജൂണിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. പിന്നാലെ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നല്‍കി. പരീക്ഷകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. തീവ്രബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശം. പരീക്ഷ കേന്ദ്രങ്ങളിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ബസ് അനുവദിക്കണം. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാണ്. സാമൂഹ്യ അകലം ഉറപ്പ് വരുത്തുകയും പരീക്ഷ കേന്ദ്രങ്ങളിൽ തെർമൽ സ്ക്രീനിങ്ങ് നടത്തുകയും വേണം. സാനിറ്റൈസർ ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. 

click me!