നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം, നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ കടുപ്പിക്കാൻ ഭരണപക്ഷം

By Web TeamFirst Published Jan 29, 2024, 5:58 AM IST
Highlights

ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. 

തിരുവനന്തപുരം: ഗവർണ്ണർ-സർക്കാർ പോരിനിടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. നയം പറയാൻ മടിച്ച ഗവർണ്ണർക്കെതിരെ ഭരണപക്ഷം കടുപ്പിക്കും. ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. 

നയപ്രഖ്യാപനം വെട്ടിച്ചുരുക്കി സർക്കാറിനെ ഗവർണ്ണർ ഞെട്ടിച്ചായിരുന്നു സഭാ സമ്മേളനത്തിനറെ തുടക്കം. ഒന്നര മിനുട്ടിലെ പ്രസംഗ വിവാദം പിന്നിട്ട് ഗവർണ്ണറുടെ രണ്ട് മണിക്കൂർ നിലമേൽ പ്രതിഷേധവും കഴിഞ്ഞ് സിആർപിഎഫിൻറെ വരവ് വരെയെത്തിയ നാടകീയ സംഭവങ്ങൾ. അസാധാരണ പോരിനിടെയാണ് നന്ദിപ്രമേയ ചർച്ച. സർക്കാറിന്റെ നയം പറഞ്ഞ ഗവർണ്ണർക്ക് സഭയുടെ നന്ദിയാണ് പറയേണ്ടത്. 

Latest Videos

നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി: ഹര്‍ജി ഇന്ന് കോടതിയില്‍

ഇവിടെ നയം പറയാത്ത, സർക്കാറിനെ അവിശ്വസിക്കുന്ന ഗവർണ്ണറോടുള്ള ഭരണപക്ഷ സമീപനമാണ് പ്രധാനം. നയപ്രഖ്യാപന വിവാദത്തിൽ ആദ്യം മയപ്പെട്ട ഭരണപക്ഷം ഇപ്പോൾ കടന്നാക്രമണ നിലയിലേക്ക് മാറി. കടുത്ത വിമർശനത്തിന് തന്നെ സാധ്യത. ഗവർണ്ണറെ തള്ളി പ്രസംഗത്തിലെ സർക്കാർ നേട്ടങ്ങളിൽ ഭരണപക്ഷം ഊന്നിപ്പറയും. പ്രതിപക്ഷം ഗവർണ്ണറെയും സർക്കാറിനെയും ഒരുപോലെ നേരിടും. സർക്കാർ തികഞ്ഞ പരാജയമെന്നും, ഗവർണ്ണർ-സർക്കാർ ഒത്തുകളിയെന്ന ആരോപണവും ഉയർത്തും. വിവാദ വിഷയങ്ങൾ ഒന്നിന് പിറകെ ഒന്നായി അടിയന്തിര പ്രമേയങ്ങളായി പ്രതിപക്ഷം കൊണ്ടുവരും. ക്ഷേമ പെൻഷൻ കുടിശ്ശിക, എക്സാലോജികിനെതിരായ റിപ്പോർട്ടുകൾ അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, കെഎസ്ആർടിസി പ്രശ്നം, സപ്ലൈകോയിലെ അനിശ്ചിതത്വം എല്ലാം പൊരിഞ്ഞ ഏറ്റുമുട്ടലിലേക്ക് നീങ്ങും.

click me!