ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാൽ പിടി വീഴുമോ? വിശദീകരണവുമായി മന്ത്രി ​ഗണേഷ്കുമാർ

By Web Team  |  First Published Jul 26, 2024, 10:50 AM IST

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം.


തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോ​ഗികമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ചില ഉദ്യോ​ഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന സർക്കുലറാണിത്. നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോ​ഗികവുമല്ല. മന്ത്രിയെന്ന നിലയിൽ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറാണ് സർക്കുലർ ഇറക്കിയത്.  

Read More... ദേശീയപാത നിർമാണത്തിന്റെ പേരിൽ അശാസ്ത്രീയ മണ്ണെടുപ്പ്, ഇരയായത് 85കാരി; കേന്ദ്രമന്ത്രിയെ വിവരം ധരിപ്പിച്ച് എംപി

Latest Videos

undefined

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു എംവിഡി ഉദ്യോ​ഗസ്ഥരുടെ നിലപാട്. 

Asianet News Live

click me!