'റോബർട്ട് വദ്രയെ പാലക്കാട് മത്സരിപ്പിക്കണം, അപ്പോൾ കോൺഗ്രസുകാർക്ക് തൃപ്തിയാകും': പരിഹാസവുമായി കെ സുരേന്ദ്രന്‍

By Web TeamFirst Published Jun 18, 2024, 11:28 AM IST
Highlights

വയനാട് എന്‍റെ  കുടുംബമാണെന്ന് രാഹുൽ പറഞ്ഞതിന്‍റെ  പൊരുൾ ഇപ്പോൾ തെളിഞ്ഞുവെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. വയനാട് എന്‍റെ  കുടുംബമാണെന്ന് രാഹുൽ ഗാന്ധി  പറഞ്ഞതിന്‍റെ  പൊരുൾ ഇപ്പോൾ തെളിഞ്ഞു. വയനാട് കുടുംബം എന്ന് പറഞ്ഞാൽ സഹോദരി മത്സരിക്കും എന്നാണ്. റോബർട്ട് വദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കൂടി മത്സരിപ്പിക്കണം. അപ്പോൾ കോൺഗ്രസുകാർക്ക് തൃപ്തിയാകും. അടിച്ച് കേറി വാ അളിയാ എന്നാണ് പറയുന്നത്. ഇത്രമാത്രം കുടുംബാധിപത്യം ഉള്ള പാർട്ടി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അമേഠിയും റായ്ബറേലിയും  കുടുംബസ്വത്ത് ആയി കൊണ്ടുനടക്കുകയായിരുന്നു ഗാന്ധി കുടുംബമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇപ്പോൾ വയനാടും കുടുംബ സ്വത്ത് ആക്കാൻ ശ്രമം. വയനാടും പ്രിയങ്കയും തമ്മിൽ എന്ത് ബന്ധമാണുള്ളത്. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഇല്ലേ? രാഹുൽ വയനാടിനായി എന്ത് ചെയ്തെന്ന് അറിയില്ല. കോൺഗ്രസിലെ ഏതെങ്കിലും നേതാക്കൾക്ക് തന്‍റേടം ഉണ്ടെങ്കിൽ അഭിപ്രായം തുറന്ന് പറയണം. രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പില്ലെന്ന തരം സമീപനമാണ് കോണ്ഡഗ്രസിനുള്ളത്. ഇത് കേരളത്തിലെ ജനം അംഗീകരിക്കില്ല. വയനാട്ടിലെ ജനം ജനാധിപത്യ അവകാശം ഉപയോഗിച്ച് പ്രതികരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു

Latest Videos

 

 

 

 

click me!