പാർട്ടിയിൽ തർക്കമുണ്ട്, വിഡി സതീശൻ മിഷൻ 2025 യോഗത്തിൽ നിന്ന് വിട്ടുനിന്നത് വിമര്‍ശനം ഉയര്‍ന്നതിനാൽ: കെ സുധാകരൻ

By Web TeamFirst Published Jul 26, 2024, 3:05 PM IST
Highlights

മിഷൻ 2025 ന്റെ പേരിലെ തർക്കമാണ് സംസ്ഥാന കോൺഗ്രസിൽ മുറുകുന്നത്. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 2025 യോഗത്തിൽ നിന്ന് വിഡി സതീശൻ വിട്ടുനിന്നതാണ് വിവാദമായിരിക്കുന്നത്

ദില്ലി: വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്ന് കൊണ്ടാണ് മിഷൻ 25 യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വയനാട് യോഗത്തിലെ തീരുമാനങ്ങളെ  ചൊല്ലി പാർട്ടിയിൽ തർക്കമുണ്ട്. ചില നേതാക്കൾ തിരുത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കൾക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്. തർക്കമുണ്ടായ ഇടങ്ങളിൽ ചുമതലകൾ മാറ്റിയിട്ടുണ്ട്. കെ പി സി സി യോഗത്തിൽ വിമർശനം ഉയർന്നുവെന്നത് ശരിയെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു.

മിഷൻ 2025 ന്റെ പേരിലെ തർക്കമാണ് സംസ്ഥാന കോൺഗ്രസിൽ മുറുകുന്നത്. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 2025 യോഗത്തിൽ നിന്ന് വിഡി സതീശൻ വിട്ടുനിന്നതാണ് വിവാദമായിരിക്കുന്നത്. ഇന്നത്തെ യോഗത്തിൽ വയനാട് ലീഡേഴ്‌സ് മീറ്റിലെ തീരുമാനം റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത് സതീശനായിരുന്നു. എന്നാൽ ഇന്നലെ കെപിസിസി ഭാരവാഹി യോഗത്തിൽ ഉയർന്ന വിമർശനത്തിൽ കടുത്ത അതൃപ്തിയിലാണ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല നേതാക്കൾക്ക് നൽകിയതിൽ കെപിസിസി ഭാരവാഹികൾ വിമർശനം ഉന്നയിച്ചിരുന്നു.

Latest Videos

click me!