ഉന്നതി സ്‌കോളര്‍ഷിപ്പ്:  അഞ്ച് വിദ്യാര്‍ഥികള്‍ കൂടി വിദേശത്തേക്ക്

By Web TeamFirst Published Jan 25, 2024, 7:04 PM IST
Highlights

550 തോളം വിദ്യാര്‍ഥികള്‍ രണ്ടര വര്‍ഷത്തിനിടെ വിദേശത്ത് ഉന്നതി സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ പോയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: ഉന്നതി സ്‌കോളര്‍ഷിപ്പില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ച് വിദ്യാര്‍ഥികള്‍ കൂടി വിദേശത്തേക്ക് പോവുകയാണെന്നും അവര്‍ക്കുള്ള വിസ പകര്‍പ്പുകള്‍ കൈമാറിയെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഇവര്‍ക്ക് വിദേശ പഠനത്തിന് അവസരമൊരുക്കിയത്. ബ്രിട്ടനിലെ വിവിധ സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ജനുവരി 28ന് യാത്ര തിരിക്കും. നിയമസഭ ഓഫീസിലെത്തിയ വിദ്യാര്‍ഥികളുമായി സംസാരിച്ചു. വിദേശ പഠനത്തില്‍ നിന്നു കിട്ടുന്ന അവസരങ്ങള്‍ നാടിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. 550 തോളം വിദ്യാര്‍ഥികള്‍ രണ്ടര വര്‍ഷത്തിനിടെ വിദേശത്ത് ഉന്നതി സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ പോയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

സമര്‍ത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പോയി ബിരുദാനന്തര തലത്തിലുള്ള കോഴ്സുകള്‍ പഠിക്കുന്നതിനതിന് നല്‍കുന്നതാണ് ഉന്നതി സ്‌കോളര്‍ഷിപ്പ്. പട്ടിക വര്‍ഗ, പട്ടികജാതി വികസന വകുപ്പുകള്‍ Overseas Development and Employment Promotion Consultants ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ പരമാവധി 25 ലക്ഷം രൂപ. യോഗ്യത 55% മാര്‍ക്കില്‍ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി 35 വയസില്‍ താഴെ. 

സമരത്തിനിടെ അറസ്റ്റ് നീക്കം: ഓടി രക്ഷപ്പെടാൻ ശ്രമിച്ച എബിവിപി പ്രവർത്തകയുടെ മുടിയിൽ പിടിച്ച് വീഴ്ത്തി പൊലീസ് 
 

Latest Videos

click me!