'നവകേരള സദസിന്റെ യാത്ര മതിലുപൊളി യാത്രയായി മാറി, മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തുന്നു'

By Web TeamFirst Published Dec 9, 2023, 12:50 PM IST
Highlights

നവകേരള സദസ് തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരൻ വിമർശിച്ചു. 
 

തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കെ മുരളീധരൻ വിമർശിച്ചു. നവകേരള സദസ് തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരൻ വിമർശിച്ചു. 

കോടതി നോട്ടീസ് നൽകിയ സ്ഥിതിക്കു നടപടികൾ നടക്കട്ടെ. പിണറായി വിജയൻ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ആണ് പണം വാങ്ങിയതെങ്കിൽ വിമർശിക്കില്ലായിരുന്നു. സമ്മേളനങ്ങൾക്ക് പാർട്ടികൾ പണം വാങ്ങാറുണ്ട്. നവകേരള സദസ്സ് തുടങ്ങിയ ശേഷം  മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മുരളീധരൻ പറഞ്ഞു. മതിലുകളെല്ലാം പൊളിക്കുന്നു. മതിലുപൊളി യാത്രയാണ് നടക്കുന്നത്. സിപിഎമ്മിന്റെ അവസാന യാത്രയാണിത്. പാർട്ടി തീരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരൻ വിശദമാക്കി. 

Latest Videos

സ്ത്രീകളുടെ നല്ലകാലം! വാക്ക് പാലിച്ച് കോൺ​ഗ്രസ്, ഈ സംസ്ഥാനത്ത് ഇന്ന് മുതൽ സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!