തൃശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം, ആർഎസ്എസ് നേതാവിനെ എഡിജിപി കണ്ടത് മുഖ്യമന്ത്രി അറി‌ഞ്ഞ്: മുരളീധരൻ

By Web TeamFirst Published Sep 7, 2024, 8:44 AM IST
Highlights

ആർഎസ്എസ് നേതാവിനെ കാണാൻ എം.ആർ അജിത്ത് കുമാറിനെ പറ‌ഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയതിൽ ജ്യൂഡിഷൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ. എഡിജിപി എം.ആർ അജിത്ത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തിൽ നിന്ന് 2 കോടി രൂപയാക്കി മാറ്റിയത്. അന്ന് ടിഎൻ പ്രതാപൻ എംപി ഉപവാസം നടത്തിയപ്പോൾ താനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചു.

തൃശ്ശൂർ പൂരം കലക്കാൻ വളരെ മുൻപ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആർഎസ്എസ് നേതാവിനെ കാണാൻ എം.ആർ അജിത്ത് കുമാറിനെ പറ‌ഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസിൽ രക്ഷപെടാനുമാണ് മുഖ്യമന്ത്രി അജിത്ത് കുമാറിനെ പറഞ്ഞ് അയച്ചത്. കേരളം കൈവിട്ടാലും മോദി ഉണ്ടെന്നുള്ള വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരൻ വിമർശിച്ചു.
 

Latest Videos

click me!