മറ്റു സംഘടനകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നിലവില്‍ നടപ്പിലാക്കിവരുന്ന ഭവനദാന പദ്ധതികളില്‍ ദുരന്തബാധിത മേഖലകളില്‍ നിന്ന് ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക് പുറമേയാണ് ഈ സഹായങ്ങളെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.
കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. ഉരുള്‍പൊട്ടലില്‍ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ 15 കോടി ചിലവഴിക്കുമെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. മറ്റു സംഘടനകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നിലവില്‍ നടപ്പിലാക്കിവരുന്ന ഭവനദാന പദ്ധതികളില്‍ ദുരന്തബാധിത മേഖലകളില്‍ നിന്ന് ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക് പുറമേയാണ് ഈ സഹായങ്ങളെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.