ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; എട്ട് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ

By Web TeamFirst Published Sep 21, 2024, 8:00 PM IST
Highlights

ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്

ദില്ലി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് നിതിൻ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 

ബോംബെ ഹൈക്കോടതിയിലെ  ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി. കേരള, മദ്രാസ് ഹൈകോടതികൾക്ക് പുറമെ ആറ് ഹൈകോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹർജി അടുത്ത ആഴ്ച്ച സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.

Latest Videos

മറ്റ് ചീഫ് ജസ്റ്റിസുമാർ ഇവർ

  • ജസ്റ്റിസ് മൻമോഹൻ - ദില്ലി ഹൈക്കോടതി
  • ജസ്റ്റിസ് രാജീവ് ശഖ്‌ദർ - ഹിമാചൽ പ്രദേശ് ഹൈക്കോടതി
  • ജസ്റ്റിസ് സുരേഷ് കുമാർ കെയ്‌ത് - മധ്യപ്രദേശ് ഹൈക്കോടി
  • ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി - മേഘാലയ ഹൈക്കോടതി
  • ജസ്റ്റിസ് തഷി റബ്‌സ്ഥാൻ - ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് ഹൈക്കോടതി
  • ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവു - ജാർഖണ്ഡ് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!