ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

By Web TeamFirst Published Feb 4, 2024, 9:56 PM IST
Highlights

ഹൈക്കോടതിയ്ക്ക് പുറമേ, ജു‍ഡീഷ്യൽ  അക്കാദമി, മീ‍ഡിയേഷൻ സെന്‍റർ തുടങ്ങിയവയും ജു‍ഡീഷ്യൽ സിറ്റിയിൽ ഉണ്ടാകും. 

കൊച്ചി:  ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കാൻ ധാരണയായി. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിമാരുടെയും ജഡ്ജിമാരുടെയും സാന്നിധ്യത്തിലുളള സംയുക്ത സ്ഥല പരിശോധന ഈ മാസം 17 ന് നടക്കും.  

ജുഡീഷ്യൽ സിറ്റിയ്ക്കായി ഇപ്പോൾ കണ്ടെത്തിയ 27 ഏക്കർ സ്ഥലത്തിന് പുറമേ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കും. ഹൈക്കോടതിയ്ക്ക് പുറമേ, ജു‍ഡീഷ്യൽ  അക്കാദമി, മീ‍ഡിയേഷൻ സെന്‍റർ തുടങ്ങിയവയും ജു‍ഡീഷ്യൽ സിറ്റിയിൽ ഉണ്ടാകും. ഹൈക്കോടതി മാറ്റത്തിനെതിരെ അഭിഭാഷക കൂട്ടായ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊച്ചി നഗരത്തിലെ നിലവിലെ ഹൈക്കോടതി സമുച്ചയത്തിന് സ്ഥല പരിമിതി ഉളളതിനാലാണ് പുതിയ ജൂ‍ഡീഷ്യൽ സിറ്റിയ്ക്കായി കഴിഞ്ഞ നവംബറിൽ ആലോചന തുടങ്ങിയത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!