കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു; വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ജോസ് കെ മാണി

വന്യജീവി ആക്രമണത്തിൽ കേന്ദ്രത്തിനെതിരെ കേരള കോൺഗ്രസ് എമ്മിന്‍റെ പ്രതിഷേധം വ്യാഴാഴ്ച ദില്ലിയിൽ നടക്കാനിരിക്കെയാണ് ജോസ് കെ മാണിയുടെ  പ്രതികരണം.

Jose K Mani criticizes the Forest Department for portraying farmers as encroachers

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുകയാണ് ജോസ് കെ മാണി. വനംവകുപ്പ് ജനങ്ങളെ സംരക്ഷിക്കില്ലെന്നും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വന്യജീവി ആക്രമണത്തിൽ കേന്ദ്രത്തിനെതിരെ കേരള കോൺഗ്രസ് എമ്മിന്‍റെ പ്രതിഷേധം വ്യാഴാഴ്ച ദില്ലിയിൽ നടക്കാനിരിക്കെയാണ് ജോസ് കെ മാണിയുടെ  പ്രതികരണം.

'വനം വകുപ്പ്  വന്യജീവികൾക്കൊപ്പമാണ്. വനംവകുപ്പ് നിഷ്കൃയമാണെന്ന് എംപി മാരുടെ യോഗത്തിനിടെ മുഖ്യമന്ത്രിയോട് നേരിട്ട്പറഞ്ഞിട്ടുണ്ട്. വന്യജീവി അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്ന കർഷകരെ കൈയേറ്റക്കാരായാണ് സര്‍ക്കാര്‍  കോടതികളിൽ അവതരിപ്പിക്കുന്നത്. കർഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനെന്നപോലെ സംസ്ഥാന സർക്കാരിനുമുണ്ട്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണം' എന്ന് ജോസ് കെ മാണി പറഞ്ഞു.

Latest Videos

വനഭേദഗതി ബിൽ, ബഫർ സോൺ റിമോട്ട് സെൻസിംഗ് തുടങ്ങിയ തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത് കേരള കോൺഗ്രസ് എമ്മിന്‍റെ സമ്മർദ്ദം മൂലമാണെന്നും ജോസ് കെ മാണി പറഞ്ഞു.

Read More:അപ്രതീക്ഷിതമായി പാഞ്ഞടുത്ത് കാട്ടുപന്നി; ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!