'ബാബരി പള്ളി പൊളിച്ച് അമ്പലം പണിത് ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപി, നിരസിക്കാൻ കോൺ​ഗ്രസിനാവുന്നില്ല':സിപിഐ

By Web TeamFirst Published Dec 28, 2023, 5:44 PM IST
Highlights

ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ്വിശ്വം. 

തിരുവനന്തപുരം: ബാബറി പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം പണിത് അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപിയെന്നും ആ ക്ഷണം നിരസിക്കാൻ കോൺ​ഗ്രസിന് കഴിയുന്നില്ലെന്നും സിപിഐ സസംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. അത്തരം ക്ഷണം നിരസിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞു. എന്നാൽ ആ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ്വിശ്വം. 

ഇന്ത്യൻ മതേതര മൂല്യങ്ങളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കി ആ സ്ഥലത്തേക്കാണ് ബി ജെ പി ക്ഷണിക്കുന്നത്. ബിജെപിയുടെ ക്ഷണം തള്ളികളയുന്നുവെന്നും ബിനോയ്വിശ്വം കൂട്ടിച്ചേർത്തു. വയനാട് ലോക്സഭാ സീറ്റിൽ സിപിഐ മത്സരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ​ഗാന്ധി തന്നെ മത്സര രം​ഗത്തേക്കെത്തുമെന്ന വാർത്തകൾക്കിടയിലാണ് വയനാട് സീറ്റിൽ സിപിഐ മത്സരിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നേർക്കുനേർ വരുമോ എന്നത് ചർച്ചയായിരുന്നു. ഗവർണർ പദവി അനാവശ്യമായതാണ്. കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പാണത്. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്. മാധ്യമ പ്രവർത്തകർക്കെതിരായ കേസിന്റെ വിശദാംശങ്ങൾ അറിയില്ല. എപി ജയനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റി. തിരുത്തൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. 

Latest Videos

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് പറയണം: കെ സുരേന്ദ്രൻ

ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നും ക്ഷണം കോൺഗ്രസ് പൂർണമായി നിരാകരിക്കണമെന്നും വിഎം സുധീരൻ പറഞ്ഞു. നെഹ്റുവിന്റെ നയങ്ങളിൽ നിന്നും കോൺഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്‌തില്ല എന്നാണ് വ്യകതമാകുന്നത്. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണെന്നും മതേതര മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വേണം കോൺഗ്രസ് മുന്നോട്ടു പോകാനാണെന്നും വിഎം സുധീരൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് വിവാദമായ പശ്ചാത്തലത്തിലായിരുന്നു സുധീരൻ്റെ പ്രതികരണം. 

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതര മൂല്യങ്ങൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കണം. ഒരു കാരണവശാലും പങ്കെടുക്കരുത്. ജനാധിപത്യം മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയും ചടങ്ങിൽ പങ്കെടുക്കരുത്. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങി പോണം. കോൺഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും സുധീരൻ കൂട്ടിച്ചേർത്തു. 

https://www.youtube.com/watch?v=Ko18SgceYX8
 

click me!