Latest Videos

തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കി; യാത്രക്കാര്‍ പ്രതിസന്ധിയില്‍

By Web TeamFirst Published Jun 18, 2024, 11:59 PM IST
Highlights

തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കൂടുതൽ നികുതി ഒടുക്കണമെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് നിലപാട് എടുത്തതോടെയാണ് സർവീസ് മുടക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ അറിയിച്ചു.

കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ബസ്സുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്‍റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ വാദിക്കുന്നു. വൺ ഇന്ത്യ വൺ ടാക്സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ വിശദീകരിക്കുന്നു. സർവീസ് മുടങ്ങിയതോടെ തമിഴ്നാട്ടിലേക്കുള്ള ഒട്ടേറെ യാത്രക്കാരും പ്രതിസന്ധിയിലായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!