പ്രതിഷേധം കനത്തു; ആദിവാസികളുടെ കുടിൽ പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി, ഷെഡ്ഡ് കെട്ടി നൽകും

By Web Team  |  First Published Nov 26, 2024, 6:34 AM IST

വനംമന്ത്രിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വീടു പോയ മൂന്നു കുടുംബങ്ങൾക്കും ഉടൻ തന്നെ സ്ഥലത്ത് ഷെഡ്ഡ് കെട്ടിനൽക്കാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. 


കൽപ്പറ്റ: വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി ഉണ്ടായേക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നേതൃത്വത്തിൽ ഉടൻ അന്വേഷണവും ആരംഭിക്കും. വനംമന്ത്രിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വീടു പോയ മൂന്നു കുടുംബങ്ങൾക്കും ഉടൻ തന്നെ സ്ഥലത്ത് ഷെഡ്ഡ് കെട്ടിനൽക്കാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. 

സിപിഎം രാത്രി നടത്തിയ പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇന്നലെ മൂന്നു കുടുംബങ്ങളെ ഫോറസ്റ്റ് ഓഫീസിലെ താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വയനാട് തോൽപ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവ‍ര്‍ പരാതിപ്പെട്ടു. 

Latest Videos

undefined

അതിദാരുണം; തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

https://www.youtube.com/watch?v=Ko18SgceYX8

click me!