കേരളത്തിൽ ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യത, 19ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ലാനിനയുടെ സൂചന; ജാഗ്രതാ നിർദ്ദേശം

By Web Desk  |  First Published Jan 15, 2025, 5:31 PM IST

19ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ  ജില്ലകളിലാണ് യെല്ലോ അലർട്ട്.

imd alert lanina phenomenon in pacific ocean kerala expect rain and thunder today

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഇടിമിന്നൽ ജാഗ്രതാ നിർദേശം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന്  ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ട്.

നാളെ അഞ്ച് ജില്ലകളിലാണ് മഴക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴ പെയ്യുമെന്നാണ് പ്രവചനം. 19ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ  ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Latest Videos

അതേസമയം പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചനയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. അറബിക്കടലിൽ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് (15/01/2025) വൈകിട്ട് 05.30  വരെ 0.5 മുതൽ 1.0  മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Read More :  പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചന; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസ സാധ്യത, 5 ദിനങ്ങളിലെ മഴ മുന്നറിയിപ്പ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image