കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി. ഇടുക്കി ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
ഇടുക്കി: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി. ഇടുക്കി ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
മഴ മുന്നറിയിപ്പിൽ മാറ്റം, തലസ്ഥാനത്തും കൊല്ലത്തും യെല്ലോ പിൻവലിച്ചു; മലയോരമേഖലയിൽ കനത്ത മഴ സാധ്യത
undefined
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പിൻവലിച്ചു. ഇരു ജില്ലകളിലും മഴ സാധ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. മറ്റ് ജില്ലകളിലെ അലർട്ട് അതുപോലെ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളും ഒഴിച്ചുള്ള മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ട് തുടരുകയാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്.
അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. മലയോരമേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നും കിഴക്കൻ മേഖലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നുമാണ് സൂചന. അതേസമയം അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.