നവകേരള സദസിന് നഗരസഭകൾക്ക് കൗൺസിൽ ചേർന്ന് പണം നല്‍കാം, ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ്

By Web TeamFirst Published Dec 2, 2023, 9:03 AM IST
Highlights

ഫണ്ട് കാര്യത്തിൽ സർക്കാർ ആരെയും നിർബന്ധിച്ചിട്ടില്ല,നഗരസഭ സെക്രട്ടറി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചാണ് സ്റ്റേ.നഗരസഭകൾക്ക് കൗൺസിൽ ചേർന്ന് പണം നൽകാമെന്നും മന്ത്രി

പാലക്കാട്: നവകേരള സദസിന് നഗരസഭ സെക്രട്ടറിമാർക്ക്  ഫണ്ട് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നഗരസഭ സെക്രട്ടറി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചാണ് സ്റ്റേ. നഗരസഭകൾക്ക് കൗൺസിൽ ചേർന്ന് പണം നൽകാം. പറവൂർ നഗരസഭ ആദ്യം ഫണ്ട് നൽകാൻ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കാനാണ് സെക്രട്ടറി ശ്രമിച്ചത്. പിന്നീടാണ് തിരക്കിട്ട് ഇത് തിരുത്താൻ ശ്രമിച്ചത്.

വീണ്ടും കൗൺസിൽ വിളിച്ചു ചേർത്താണ് ഇത് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ  സമ്മർദ്ദത്തിന് വഴങ്ങിയാണ് തിരുത്താൻ ശ്രമിച്ചത്. ഫണ്ട് കാര്യത്തിൽ സർക്കാർ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നവകേരളാ സദസിന് പണം അനുവദിക്കാൻ മുനിസിപ്പൽ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ഇന്നലെയാണ സ്റ്റേ ചെയ്തത്. സർക്കാർ നടപടി മുൻസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് കോടതി വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് വകമാറ്റി ചെലവഴിക്കണമെന്ന് ആവശ്യപ്പെടാൻ  സർക്കാരിന് അധികാരമില്ലെന്ന് പറഞ്ഞ  കോടതി മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos

സെക്രട്ടറി പണം അനുവദിച്ചത് ചോദ്യം ചെയ്ത് പറവൂർ നഗരസഭ ചെയർപേഴ്സൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.. തീരുമാനം പിൻവലിക്കാൻ കൗൺസിൽ സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടും അത് അംഗീകരിച്ചിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾ ഒരു ലക്ഷം രൂപ നവകേരളാ സദസിനായി സംഭാവനയായി നൽകണമെന്നായിരുന്നു സെക്രട്ടറിമാർക്കുള്ള സർക്കാരിന്റെ ഉത്തരവ്.പുതിയ ഉത്തരവോടെ പല നഗരസഭകളും നൽകിയ പണം തിരിച്ചെടുക്കണ്ടിവരും.

 

click me!