ഇത് അവസാന അവസരം, പൂരം കലക്കല്‍ കേസില്‍ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്നാഴ്ച സമയം നൽകി ഹൈക്കോടതി

By Web TeamFirst Published Oct 3, 2024, 2:51 PM IST
Highlights

പൂരം അലങ്കോലമായ സംഭവത്തിൽ എഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം:  തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി മൂന്നാഴ്ച സമയം നീട്ടി നൽകി.അവസാന അവസരമെന്ന പരാമർശത്തോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സമയം നീട്ടി നൽകിയത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ  സർക്കാരിനൊപ്പം ദേവസ്വങ്ങൾക്കും കോടതി സമയം അനുവദിച്ചു.

പൂരം അലങ്കോലമായ സംഭവത്തിൽ എ.ഡി.ജി.പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.തൃശ്ശൂർ പൂരം വെടിക്കെട്ട് തടസ്സപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്

Latest Videos

അജിത് കുമാറിനെ മാറ്റിയേക്കില്ല, പകരം പൂരംകലക്കലില്‍ 3 അന്വേഷണങ്ങള്‍, അന്വേഷണത്തിന് ഡിജിപി,രണ്ട് എഡിജിപിമാര്‍

പൂരം കലക്കല്‍: പ്രശ്‌നമുണ്ടായത് അന്തിമഘട്ടത്തില്‍, എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

click me!