കേരള തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം, കാലാവസ്ഥ അറിയിപ്പിൽ മാറ്റം; എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ

By Web TeamFirst Published Dec 5, 2023, 4:53 PM IST
Highlights

അടുത്ത 5 ദിവസങ്ങളിൽ യെല്ലോ അലർട്ട് ഒരു ജില്ലയിലും ഇല്ലെന്നായിരുന്നു ഇന്നലത്തെ പ്രവചനം. ഇത് പുതുക്കിയാണ് ഇപ്പോൾ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

കൊച്ചി: കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്. ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം 2 ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല അടുത്ത 5 ദിവസങ്ങളിൽ യെല്ലോ അലർട്ട് ഒരു ജില്ലയിലും ഇല്ലെന്നായിരുന്നു ഇന്നലത്തെ പ്രവചനം. ഇത് പുതുക്കിയാണ് ഇപ്പോൾ രണ്ട് ജില്ലകളിൽ ഇന്നത്തെ ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.

പിഴ ചുമത്തിയിട്ടുണ്ടോ? എങ്കിൽ എത്ര? ലോക്സഭയിൽ മുരളീധരൻ്റെ ചോദ്യം; അക്കമിട്ട് മറുപടി, 9 സഹകരണ ബാങ്കുകൾക്ക് പിഴ!

Latest Videos

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
09-12-2023: എറണാകുളം, ഇടുക്കി 
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് (05-12-2023) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ലക്ഷദ്വീപ് തീരങ്ങളിൽ 07-12-2023 മുതൽ 09-12 -2023 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
07-12-2023 മുതൽ 09-12 -2023 വരെ: ലക്ഷദ്വീപ് പ്രദേശങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!