ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്, 4 ഡിഗ്രി വരെ ചൂട് ഉയരാം; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത.

High temperature warning for today and tomorrow temperature may rise up to 4 degrees Yellow alert declared in 9 districts

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനില ഇന്നും നാളെയും തൃശൂർ, പാലക്കാട് ജില്ലകളിൽ 38°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 - 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു.

സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

Latest Videos

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ  അലർട്ട്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
25/03/2025:  കൊല്ലം,  ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്. ഇന്നും നാളെയും (2025 മാർച്ച് 25 & 26 ) ഉയർന്ന താപനില തൃശൂർ, പാലക്കാട് ജില്ലകളിൽ 38°C വരെയും കൊല്ലം,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും; ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ  36°C വരെയും; (സാധാരണയെക്കാൾ 2 - 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!