ഹൈക്കോടതിയിലെ ഹ്രസ്വനാടകം, നടപടി; 2 പേർക്ക് സസ്പെൻഷൻ, പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന് പരാതി

By Web TeamFirst Published Jan 26, 2024, 10:40 PM IST
Highlights

സംഭവത്തെക്കുറിച്ച് വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. അന്വേഷണ വിധേയമായിട്ടാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

കൊച്ചി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് രണ്ട് പേർക്കെതിരെ നടപടി. അസിസ്റ്റൻറ് റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. അന്വേഷണ വിധേയമായിട്ടാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. നാടകത്തിൻ്റെ സംഭാഷണം എഴുതിയത് അസിസ്റ്റൻ്റ് റജിസ്ട്രാർ സുധീഷ് ആണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സസ്പെൻഷന് ഉത്തരവിട്ടത്.

ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ  എന്ന നാടകത്തിനെതിരെയാണ് ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി നൽകിയത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!