ഗവർണറെ തള്ളി കേരള പൊലീസ്: 'സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നെന്ന് വെബ്സൈറ്റിലില്ല'

By Web Team  |  First Published Oct 10, 2024, 5:01 PM IST

സ്വർണ കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി പൊലിസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനയിൽ പൊലീസ് വിശദീകരണം


തിരുവനന്തപുരം: സ്വർണ കടത്ത് പണം  രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് സംസ്ഥാന പൊലീസിൻ്റെ വെബ്സൈറ്റിലില്ലെന്ന് കേരള പൊലീസ്. സ്വർണ കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി പൊലിസ് വെബ്സൈറ്റിലുണ്ടെന്നായിരുന്നു ഗവർണറുടെ പ്രസ്താവന. അത്തരമൊരു പ്രസ്താവന പൊലിസ് വിശദീകരണക്കുറിപ്പിറക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിശദീകരണം.

click me!