'കരുവന്നൂർ കേസുമായി നേരിട്ട് ബന്ധമില്ല; കസ്റ്റമർ അനിൽകുമാറുമായി ബന്ധപ്പെട്ടാണ് ഇഡി ചോദ്യം ചെയ്യൽ'

By Web TeamFirst Published Nov 29, 2023, 3:44 PM IST
Highlights

അനിൽകുമാറിൻ്റെ ഡോക്യുമെൻ്റുകൾ തൻ്റെ കൈവശമാണ്  ഉള്ളതെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു. 

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി വ്യവസായി ​ഗോകുലം ​ഗോപാലൻ. കരുവന്നൂർ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും തൻ്റെ കസ്റ്റമർ അനിൽകുമാറുമായി ബന്ധപ്പെട്ടാണ് ഇഡി ചോദ്യം ചെയ്യലെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി. അനിൽ കുമാർ എന്തോ തെറ്റ് ചെയ്തുവെന്നും അനിൽകുമാറിൻ്റെ ഡോക്യുമെൻ്റുകൾ തൻ്റെ കൈവശമാണ്  ഉള്ളതെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു. 

 ഇന്ന് രാവിലെയാണ് ​ഗോകുലം ​ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. നേരത്തെ ഡെയ്ലി ഡെപ്പോസിറ്റ് സ്കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ വിശദീകരം ആവശ്യപ്പെട്ടാണ് ഇഡി രേഖകൾ ഹാജരാക്കാൻ ആദ്യം ആവശ്യപ്പെട്ടത്. തുടർച്ചയായി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് സമൻസ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!