'ആ തീരുമാനം ഇന്ന്'; സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്, ഏപ്രിൽ ഫൂൾ പ്രാങ്കാണോയെന്ന് കമന്‍റുകൾ

സമൂഹ മാധ്യമത്തിൽ പുതിയ സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 

going to take the decision today and something new loading suspense post by N Prasanth IAS

തിരുവനന്തപുരം: സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്നാണ് എൻ പ്രശാന്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഒപ്പം കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. 'സംതിങ് ന്യൂ ലോഡിങ്' എന്ന ഹാഷ് ടാഗും ഒപ്പം ചേർത്തിട്ടുണ്ട്.

പോസ്റ്റിന് താഴെ സജീവ ചർച്ചകൾ നടക്കുകയാണ്. 'കടുത്ത തീരുമാനങ്ങൾ ഒന്നും വേണ്ട', 'തീരുമാനങ്ങൾ എല്ലാം നന്നായി ആലോചിച്ചു മാത്രം എടുക്കൂ'  എന്നെല്ലാം ചിലർ ഉപദേശിച്ചപ്പോൾ ഏപ്രിൽ ഫൂൾ പ്രാങ്കാണെന്നോയെന്ന സംശയം ചിലർ ഉന്നയിക്കുന്നു.

Latest Videos

ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത്. നവംബര്‍ 11 നായിരുന്നു സസ്പെൻഡ് ചെയ്തത്.   ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു. 

കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല.  മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു  ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി. ആദ്യം നൽകേണ്ടത് മറുപടിയാണെന്നും  തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. 

vuukle one pixel image
click me!