തെക്ക് പ്രീണനം, വടക്ക് ആക്രമണം; ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് ബിജെപിയെന്ന് ക്രൈസ്തവർ തിരിച്ചറിയണം: ചെന്നിത്തല

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ചെന്നിത്തല ശക്തമായ വിമർശനം ഉന്നയിച്ചു.

Chennithala says BJP is a wolf in sheep clothing trying to appease Christians in South India and attacking them in North India

തിരുവനന്തപുരം: തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.

ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കു നേരെ സംഘ പരിവാര്‍ ഉത്തരേന്ത്യയില്‍ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. പൊലീസിന്റെ മുന്നിലിട്ടാണ് ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചു വിടുന്നത്. എന്നിട്ട് പൊലീസ് ഒന്നും ചെയ്യുന്നില്ല. ജബല്‍പൂരില്‍ നിന്നു പള്ളികളിലേക്കു ബസില്‍ പോരുകയായിരുന്ന ക്രൈസ്തവ സഹോദരങ്ങളെ വിശ്വ ഹിന്ദു പരിഷത് സംഘടനക്കാര്‍ തടഞ്ഞ് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയ വിവരമറിഞ്ഞ് അവരെ സഹായിക്കാനെത്തിയ സീനിയര്‍ മലയാളി വൈദികരായ ഫാദര്‍ ഡോവിസ് ജോര്‍ജിനെയും ഫാദര്‍ ജോര്‍ജിനെയുമാണ് സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

Latest Videos

ബി ജെ പിയുടെ കപടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്. തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ഇവരെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരല്ല. അവര്‍ക്കും ജീവിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

ജബൽപൂർ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി; 'ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു'

നേരത്തെ ജബൽപൂർ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമെന്നും പിണറായി വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!