Bindu Ammini Attack : ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം, തിരിച്ചടി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

By Web Team  |  First Published Jan 5, 2022, 5:49 PM IST

ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. 


ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. 

കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. 

Latest Videos

 

undefined

 


ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയില്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ്.

 

.

 

ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം. ഇയാള്‍ അടിക്കുന്നതിനിടയില്‍ ഇയാളുടെ ഫോണ്‍ ബിന്ദു അമ്മിണി വലിച്ചെറിയുന്നതും കാണാം. 

 

 

ഒരു വീഡിയായില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ബിന്ദു അമ്മിണി എഴുതിയിട്ടുണ്ട്. മദ്യപിച്ച് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഒരു ഫേസ്ബുക്ക് ലൈവില്‍ ബിന്ദു അമ്മിണി പറയുന്നത്. 

 

 

രണ്ടു മണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പില്‍ താനിനി ആക്രമണത്തിനു മുന്നില്‍ കൈ കെട്ടി നില്‍ക്കില്ലെന്നും തിരിച്ച് പ്രതികരിക്കുമെന്നും ബിന്ദു അമ്മിണി കുറിച്ചത് കാണാം. 

 

 


നേരത്തെ, കോഴിക്കോട് കൊയിലാണ്ടി പൊയില്‍ കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചു വീഴ്ത്തിയിരുന്നു.  മനപൂര്‍വ്വം ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് ബിന്ദു അമ്മിണി നല്‍കിയ പരാതിയില്‍ പറഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു ഇവര്‍. 

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. നേരത്തെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു.  

അധികം വൈകാതെ, ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു.  കോഴിക്കോട് കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയാണ് കേസ്. പൊയില്‍ക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞെന്നായിരുന്നു പരാതി. 

click me!