പാര്‍ട്ടി വിപ്പ് ലംഘിച്ചു: ഈസ്റ്റ് എളേരി പഞ്ചായത്തിൽ നാല് ആര്‍എംപി അംഗങ്ങളെ അയോഗ്യരാക്കി

By Web TeamFirst Published Jul 3, 2024, 9:31 AM IST
Highlights

നാല് വാർഡുകളിലെ ഡി.ഡി.എഫ് സ്ഥാനാർഥികൾ തങ്ങൾ ആർ.എം.പി. സ്ഥാനാർഥികളാണെന്ന പാർട്ടിയുടെ കത്ത് സമർപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്

കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാറുകുടിയിൽ, മൂന്നാം വാർഡ് അംഗം ഡെറ്റി ഫ്രാൻസിസ്, പത്താം വാർഡ് അംഗം വിനീത് ടി. ജോസഫ്, 14-ാം വാർഡ് അംഗം ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്. ആർഎംപി ടിക്കറ്റിൽ മത്സരിച്ച നാലു പേരും പാർട്ടി വിപ്പ് ലംഘിച്ച് 2020-ലെ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ  വോട്ട് ചെയ്തതിനാണ് നടപടി.

ഈസ്റ്റ് എളേരി പഞ്ചായത്തിൽ രൂപീകരിച്ച  ജനകീയ വികസന മുന്നണി (ഡി.ഡി.എഫ്.) 2015-ലെയും 2020-ലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിച്ചത്. മറ്റു സ്വതന്ത്ര സ്ഥാനാർഥികളും ഫുട്ബോൾ ചിഹ്നം ആവശ്യപ്പെട്ടപ്പോൾ നാല് വാർഡുകളിലെ ഡി.ഡി.എഫ് സ്ഥാനാർഥികൾ തങ്ങൾ ആർ.എം.പി. സ്ഥാനാർഥികളാണെന്ന പാർട്ടിയുടെ കത്ത് സമർപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർ.എം.പി. അംഗങ്ങൾ ജോസഫ് മുത്തോലിക്ക് വോട്ട് ചെയ്യണമെന്ന് ആർ.എം.പി. നേതാവ് എൻ. വേണു വിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വിപ്പ് അനുസരിക്കാതെ നാല് അംഗങ്ങൾ ജെയിംസ് പന്തമാക്കലിന് വോട്ട് ചെയ്യുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!