കേരളത്തില്‍നിന്നുള്ള അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ, വിശദാശംങ്ങളറിയാം

By Web TeamFirst Published Feb 8, 2024, 7:18 PM IST
Highlights

നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെയാണ് ട്രെയിന്‍ യാത്രയുടെ ഫ്ലാഗ് ഓഫ്. ബിജെപിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയായിരിക്കും ഒരുക്കുക. കേരളത്തില്‍നിന്ന് ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍ അയോധ്യയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്നത്. 3300 രൂപയാണ് കൊച്ചുവേളിയില്‍നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് റദ്ദാക്കി. 

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനങ്ങളില്‍നിന്ന് യാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടാണ് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയാണ് പങ്കെടുപ്പിക്കുന്നത്. യുപിയിലെത്തുന്നവര്‍ക്ക് അവിടത്തെ ബിജെപി പ്രവര്‍ത്തകരാണ് ഭക്ഷണ, താമസ സൗകര്യങ്ങളൊരുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ സജീവ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്. 

Latest Videos

ആനകള്‍ക്ക് ക്രൂരമര്‍ദനം; വനം വകുപ്പ് കേസെടുത്തു, കര്‍ശന നടപടിയെന്ന് മന്ത്രി, പാപ്പാന്മാരുടെ ലൈസൻസ് റദ്ദാക്കും

 

click me!