കടുത്ത സാമ്പത്തിക പ്രതിസന്ധി; ഇത്തവണ കേരളീയമില്ല, വയനാട് ദുരന്തം മൂലം ഒഴിവാക്കുന്നുവെന്ന് വിശദീകരണം

By Web TeamFirst Published Oct 23, 2024, 11:16 PM IST
Highlights

കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനം. കഴിഞ്ഞ കേരളീയം പരിപാടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുവെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയതായുള്ള വിവരം പുറത്തുവരുന്നത്. 

അതേസമയം, കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടപ്പാക്കിയ കേരളീയം പരിപാടിയുടെ ചെലവുകൾ സർക്കാർ പുറത്ത് വിട്ടിരുന്നു. കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപ സ്പോൺസർഷിപ്പ് കിട്ടിയെന്നും ന്യൂയോർക്കിലെ ടൈം സ്ക്വയറിലെ വീഡിയോ പോസ്റ്ററിന് 8.29 ലക്ഷം ചെലവായെന്നും സർക്കാർ അറിയിച്ചു. നിയമസഭയിലെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഏജൻസികൾക്ക് ഇനിയും കൊടുത്ത് തീർക്കാൻ 4 കോടി 63 ലക്ഷം രൂപ ബാക്കിയുണ്ടെന്നും ഇത് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നുണ്ട്.  

Latest Videos

കൈക്കൂലി നൽകിയെന്ന് ആവർത്തിച്ച് പ്രശാന്ത്; അന്വേഷണ സംഘത്തിന് മുന്നിൽ വിചിത്ര വാദം, വകുപ്പുതല നടപടിയുണ്ടാകും

https://www.youtube.com/watch?v=Ko18SgceYX8

click me!