ചന്ദനവുമായി മുൻ പൊലീസ് തണ്ടർബോൾട്ട് അറസ്റ്റിലായി; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്, 5 പേർ അറസ്റ്റിൽ

By Web Team  |  First Published Nov 18, 2024, 8:31 PM IST

കഴിഞ്ഞ ആഴ്ച മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലീസ് തണ്ടർബോൾട്ട്  അംഗത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ പിടിയിലായത്. 


ഇടുക്കി: ഇടുക്കിയിൽ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിൽ. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ തുടർ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായത്. സംഭവത്തിൽ 55 കിലോയോളം ചന്ദന കാതലും കണ്ടെത്തി. 

കഴിഞ്ഞ ആഴ്ച മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലീസ് തണ്ടർബോൾട്ട്  അംഗത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ പിടിയിലായത്. ഹൈറേഞ്ചിൽ നിന്നും ചന്ദനം കടത്തുന്നതിൽ പ്രധാന കണ്ണിയായ നെടുംകണ്ടം ചോറ്റുപാറ സ്വദേശി കളത്തിൽ ബാബു, രാമക്കൽമേട് തെള്ളിയിൽ ഹസൻ, സന്യാസിയോടയിൽ സ്വദേശി സച്ചു, തൂകുപാലം പാലം സ്വദേശികളായ അജികുമാർ, ഷിബു എസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾ മുൻപ് അറസ്റ്റിലായിരുന്നു. 

Latest Videos

undefined

സന്യാസിയോടയിലെ ചന്ദന കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും ബാബുവും ഹസൻ കുഞ്ഞും അറസ്റ്റിലായത്. ചെറു കഷ്ണങ്ങൾ ആക്കി കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 55 കിലോ കാതലും കണ്ടെത്തി. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യ സൂത്രധാരനായ ലഗീധരൻ എന്ന കണ്ണൻ ഒളിവിലാണ്. ഇയാൾ അന്യ സംസ്ഥാനത്തേയ്ക് കടന്നതായാണ് സൂചന. 

അബ്കാരി കേസിൽ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വർഷത്തിനു ശേഷം പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

click me!