ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന 'എൻനാട് വയനാട്' ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളിയാവുന്നു
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട ജീവിതം ചോദ്യചിന്ഹമായി മാറിയ നൂറുകണക്കിന് പേരുടെ അതിജീവനത്തിനായി ഏഷ്യാനെറ്റ് ന്യൂസും. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന വയനാട്ടിലെ സഹോദരങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വലിയ ദൗത്യമാണ് മുന്നിലുള്ളത്. വയനാടിനായി ഏഷ്യാനെറ്റ് ന്യൂസും കൈകോര്‍ക്കുകയാണ്. രാവിലെ 10 ന് ആരംഭിച്ച ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കുചേരുന്നത്.
ഭാര്യയെ നഷ്ടമായ വിപിനും മകളുടെ കളിപ്പാട്ടം തെരയുന്ന ഷെഫീഖും അടക്കം അനേകം മനുഷ്യരാണ് വയനാട്ടിലെ ദുരന്തഭൂമിയിലെ കണ്ണീർ മുഖങ്ങളായി നമ്മുടെ നെഞ്ചുരുക്കുന്നത്. ഉരുൾ പൊട്ടൽ എടുത്ത വിദ്യാർഥികളെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് വെള്ളാര്‍മല സ്കൂളിലെ അധ്യാപകർ. ഇത്തരത്തില്‍ ഒരു നാട് തന്നെ നാമവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് മലയാളി സമൂഹത്തിന്‍റെ മുന്നിലുള്ളത്. ഒരു രാത്രി മാഞ്ഞുപോയവരെ ഓര്‍ത്ത് ബാക്കിയായവര്‍ക്കായി നമുക്കും കൈകോര്‍ക്കാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം