വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന; കഴുത്തിൽ റേഡിയോ കോളർ, ആന മാനന്തവാടി നഗരത്തിലേക്ക്, ജാ​ഗ്രതാ നിർദേശം

By Web TeamFirst Published Feb 2, 2024, 8:15 AM IST
Highlights

കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
 

മാനന്തവാടി: വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതിനിടെ, ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി. സ്കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടിൽ നിന്നു ഇറങ്ങാത്തവർ പുറപ്പെടരുതെന്നും നിർദേശമുണ്ട്. 

മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. നാഗർഹോള ദേശീയ ഉദ്യാനത്തിൽ ഉള്ള ആനയാണെന്നാണ് വിവരം. മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പയോട്. പായോട് നിന്ന് മാനന്തവാടി ഗവ. കോളേജിലേക്ക് 700 മീറ്റർ ദൂരമാണുള്ളത്. അതേസമയം, ആന മാനന്തവാടി നഗരത്തിലേക്ക് നീങ്ങുകയാണ്. കെഎസ്ആർടിസി ഡിപ്പോക്ക് സമീപത്തേക്കാണ് നീങ്ങുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

'വരിവരിയായി നിരനിരയായ്'; വേനൽ കനക്കുമ്പോൾ നീലഗിരി വഴി കേരളത്തിലേക്ക് കടക്കുന്ന ആനക്കൂട്ടത്തിന്‍റെ വൈറൽ വീഡിയോ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!