എഴുന്നള്ളത്തുകളിലെ തലപ്പൊക്കം ഇനി ഓർമ; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു

By Web Team  |  First Published Feb 25, 2023, 11:46 AM IST

ബിഹാറിൽനിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വർഷംമുമ്പാണ് ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്.


ചെർപ്പുളശ്ശേരി(പാലക്കാട്): തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളിൽ നിറസ്സാന്നിധ്യമായിരുന്ന ‘ചെർപ്പുളശ്ശേരി അയ്യപ്പൻ’ ചരിഞ്ഞു. 54 വയസ്സുളള ആന ചെർപ്പുളശ്ശേരി രാജപ്രഭവീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ്. ബിഹാറിൽനിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വർഷംമുമ്പാണ് ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്. രണ്ടാഴ്ചമുമ്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്.  ക്ഷീണത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.  വെള്ളിയാഴ്ച ഉച്ചയോടെ കൂടുതൽ ക്ഷീണിതനായ അയ്യപ്പനെ തൃശ്ശൂരിൽനിന്നെത്തിയ ഡോക്ടർമാരാണ് ചികിത്സിച്ചത്.  തുടർന്ന് രാത്രി എട്ടരയോടെ ചരിയുകയായിരുന്നു. വാളയാർ വനത്തിൽ ആനയെ സംസ്കരിക്കും.

ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു, പാപ്പാന് ​ഗുരുതര പരിക്ക്; ഏറെനേരം പരിഭ്രാന്തി-വീഡിയോ

click me!