കൊടകര കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതല്ലെന്ന് ഇഡി; പൊലീസ് വാദം തള്ളി കുറ്റപത്രം

കൊടകരയിൽ കൊള്ളയടിച്ച കുഴൽപ്പണം ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് എത്തിച്ച പണമാണെന്ന് ഇഡി കുറ്റപത്രം

ED Says Kodakara hawala money not brought for BJP Campaign in charge sheet submitted at court

ആലപ്പുഴ: കൊടകര കുഴൽപ്പണ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൊലീസ് കണ്ടെത്തൽ തള്ളിയുള്ള കുറ്റപത്രത്തിൽ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമ‍ർപ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ദർമരാജ്, ഡൈവർ ഷംജീറിൻ്റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച്  കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

പണം ബിജെപി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്ന സംസ്ഥാന പൊലീസിന്റെ കണ്ടെത്തൽ ഇഡി തള്ളുന്നു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ദർമരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

Latest Videos

മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്ത്, ദീപക്ക്, അരീഷ്, മാർട്ടിൻ, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുൾ ഷാഹിദ്, മുഹമ്മദ് ഷുക്കൂർ, അബ്ദുൾ ബഷീർ, അബദുൾ സലാം, റഹിം, ഷിജിൽ, അബ്ദുൾ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിൻ , ദീപ്തി, സുൾഫിക്കർ, റഷീദ്, ജിൻഷാമോൾ എന്നിവരാണ് കേസിലെ പ്രതികൾ.

vuukle one pixel image
click me!