ഇന്ന് ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം; രാത്രി ഒരു മണിക്കൂർ വിളക്കുകൾ അണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

അവസാനത്തെ ശനിയാഴ്ചയ്ക്ക് പകരം ഈ വര്‍ഷം ആഗോള തലത്തിൽ ലോകജലദിനം കൂടിയായ മാര്‍ച്ച് 22-നാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.

earth hour to be observed today by WWF and KSEB requested public to switch off unnecessary lights for an hour

തിരുവനന്തപുരം: ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി മാര്‍ച്ച് 22 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF) ആഹ്വാനം ചെയ്തു. എല്ലാ വര്‍‍ഷവും മാര്‍‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.  ഈ ദിവസം ലോകമെമ്പാടുമുള്ള ജനങ്ങള്‍ പ്രതീകാത്മകമായി ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഈ സംരഭത്തില്‍ പങ്ക് ചേരുന്നതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഭൗമ മണിക്കൂർ ആചരിക്കാൻ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

ഈ വര്‍ഷം ആഗോള തലത്തിൽ അവസാനത്തെ ശനിയാഴ്ചയ്ക്ക് പകരം ലോകജലദിനം കൂടിയായ മാര്‍ച്ച് 22-നാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.  ആഗോളതാപനം. കാലാവസ്ഥ വ്യതിയാനം പ്രളയക്കെടുതി തുടങ്ങിയവയുടെ ഭീഷണി അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായുള്ള കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൂമിയെ ആഗോള താപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകണമെന്നാണ് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!