ആശ്വാസം; കാഴ്ചാപരിമിതിയുള്ള സ്ത്രീയുടെ വീട്ടിലെ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു; വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

By Web Team  |  First Published Nov 9, 2024, 3:30 PM IST

എറണാകുളം വടക്കേക്കരയിൽ കാഴ്ചാ പരിമിതിയുള്ള സ്ത്രീയുടെ കുടുംബത്തിന്‍റെ കുടിവെള്ള വിതരണം വിച്ഛേദിച്ച സംഭവത്തില്‍ ഒടുവില്‍ നടപടി.


കൊച്ചി: എറണാകുളം വടക്കേക്കരയിൽ കാഴ്ചാ പരിമിതിയുള്ള സ്ത്രീയുടെ കുടുംബത്തിന്‍റെ കുടിവെള്ള വിതരണം വിച്ഛേദിച്ച സംഭവത്തില്‍ ഒടുവില്‍ നടപടി. ജലവിതരണം പുനസ്ഥാപിച്ച് വാട്ടർ അതോറിറ്റി. ബില്ലടച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും കുടിവെള്ള വിതരണം പുസ്ഥാപിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് ജലവിതരണം പുനസ്ഥാപിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. വാട്ടർ അതോറിറ്റിയുടെ ആവശ്യപ്രകാരം പ്രദേശത്തെ പ്ലംബറാണ് വീട്ടിലെത്തി കണക്ഷൻ പുനസ്ഥാപിച്ചത്.

ഇതിനായി കുടുംബത്തിൽ നിന്ന് പണം ഈടാക്കിയില്ല. 115 രൂപ റീകണക്ഷന് വേണ്ടി ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നത് പേപ്പർ ജോലികൾക്കെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. കണക്ഷൻ ആര് എങ്ങനെ പുനസ്ഥാപിക്കണം എന്നതിൽ വകുപ്പിൽ നിന്നും കൃത്യമായ നിർദ്ദേശമില്ലെന്നാണ് വടക്കേക്കര വാട്ടർ ഓഫീസിന്റെ പ്രതികരണം. 

Latest Videos

undefined

കൊച്ചി വടക്കേക്കര നിവാസികളായ ഇന്ദിരയ്ക്കും സുബ്രഹ്ണ്യനുമാണ് 3 ദിവസമായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയത്. കുടിശ്ശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണക്ഷൻ വിച്ഛേദിച്ചത്. മുന്നറിയിപ്പിലാതെയാണ് ഉദ്യോഗസ്ഥരെത്തി കണക്ഷൻ കട്ട് ചെയ്തതെന്ന് കുടുംബം പറഞ്ഞു. വെള്ളത്തിനായി അയൽവീടുകളെ ആശ്രയിക്കുകയായിരുന്നു സുബ്രഹ്മണ്യനും ഇന്ദിരയും. വകുപ്പിൽ നിന്നും ആരും എത്തില്ലെന്നും അം​ഗീകൃത പ്ലംബറെ വിളിക്കണമെന്നുമായിരുന്നു അധികൃതരുടെ നിലപാട്. 

click me!