തിരുവനന്തപുരത്ത് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവറായ പൊലീസുകാരനും വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനുമാണ് പരിശോധനയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർക്കും തിരുവനന്തപുരത്തെ രണ്ട് പൊലീസുകാർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഹൗസ് സർജനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം മലപ്പുറം സ്വദേശിയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ കൊവിഡ് ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവറായ പൊലീസുകാരനും വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനുമാണ് പരിശോധനയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ കൊവിഡ് നീരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗം ഭേദമായ ശേഷം വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ചോക്കാട് സ്വദേശി ഇർഷാദലി(29)യാണ് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദുബൈയിൽ വച്ച് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.