KSRTC| ഡയസ്നോണ്‍ തള്ളി ജീവനക്കാര്‍; ഒരു ബസുപോലും നിരത്തിലിറങ്ങിയില്ല, വലഞ്ഞ് ജനം

By Web Team  |  First Published Nov 5, 2021, 3:15 PM IST

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് അംഗീകൃത സംഘടനകളിലെ ജീവനക്കാര്‍ പണിമുടക്കുന്നത്. 


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (KSRTC) ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം. സര്‍വ്വീസുകള്‍ പൂര്‍ണമായും മുടങ്ങിയതോടെ യാത്രാക്ലേശത്തില്‍ ജനം വലഞ്ഞു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നാളെയും സമരം (STRIKE) തുടാരാന്‍ എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയന്‍ തീരുമാനിച്ചു.

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് അംഗീകൃത സംഘടനകളിലെ ജീവനക്കാര്‍ പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂറും, ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. 

Latest Videos

ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും നിരത്തിലിറങ്ങിയില്ല. ഇന്നും നാളെയും ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കി. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.


 

click me!