ഭക്ഷ്യവസ്തുവായാലും മാലിന്യമായാലും എല്ലാം നിലത്ത് ഇട്ടിരിക്കുന്നവരുമുണ്ട്. ഇതിനേക്കാൾ പരിതാപകരമാണ് സംസ്ഥാനത്തെ മീൻ, ഇറച്ചി മാർക്കറ്റുകളിലെ സ്ഥിതി. കോഴിയിറച്ചി മാലിന്യമുൾപ്പടെ കൂട്ടിയിരിക്കുന്ന കാഴ്ച്ച.
ദില്ലി: ഭക്ഷ്യസുരക്ഷാ റെയ്ഡുകൾ നടക്കുമ്പോഴും മാറ്റമില്ലാതെ ഭക്ഷണവും മാലിന്യവും തോന്നുംപടി കൈകാര്യം ചെയ്യുന്ന കാഴ്ച്ചകൾ ഇപ്പോഴും സജീവമാണ്. ഇതെല്ലാം പരിശോധിച്ച് നടപടിയെടുക്കാൻ അധികാരമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ആളില്ലാത്തതാണ് നിരീക്ഷണം ദുര്‍ബലമാവാൻ പ്രധാന തടസ്സം. പരിശോധിക്കാൻ സംവിധാനമുള്ള തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരാകട്ടെ പരിശോധിക്കാനല്ലാതെ നടപടിക്ക് അധികാരമില്ലെന്ന് കൈമലർത്തുന്നു.
തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടൽ അടുക്കളയുടെ പിൻഭാഗം കാണുക. സ്ഥലത്തു തന്നെ കത്തിക്കുകയും കൂട്ടിയിടുകയും ചെയ്ത മാലിന്യം. ഈ മാലിന്യം മഴയിൽ നേരെ റോഡിലേക്ക് എത്തും നഗരമധ്യത്തിൽ മറ്റൊരു പ്രധാന ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിന്റെ പുറത്ത് ഇങ്ങനെ കാണാം. മൂടുക പോലും ചെയ്യാത്ത വെള്ള ടാങ്ക്.
undefined
കൊച്ചിയിലെ ബ്രോഡ് വേയിൽ മഴ പെയ്താൽ മലിനജലം പൊങ്ങും. പച്ചക്കറികളുൾപ്പടെ ആ വെള്ളത്തിൽ. കൈയിൽ ഗ്ലൗസിട്ട് വെറും തറയിൽ വെച്ച് വഴിയോരത്ത് ഭക്ഷണം കൈകാര്യം ചെയ്യുന്നവരുണ്ട്. ഗ്ലൗസൊന്നുമില്ലാതെ മേശ തുടക്കുന്നത് മുതൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് വരെ ഒരേ കൈകൊണ്ട് തന്നെ ചെയ്യുന്നുവരുമുണ്ട്.
ഭക്ഷ്യവസ്തുവായാലും മാലിന്യമായാലും എല്ലാം നിലത്ത് ഇട്ടിരിക്കുന്നവരുമുണ്ട്. ഇതിനേക്കാൾ പരിതാപകരമാണ് സംസ്ഥാനത്തെ മീൻ, ഇറച്ചി മാർക്കറ്റുകളിലെ സ്ഥിതി. കോഴിയിറച്ചി മാലിന്യമുൾപ്പടെ കൂട്ടിയിരിക്കുന്ന കാഴ്ച്ച.
ലൈസൻസെടുത്ത 91,000 സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലുള്ളത്. എന്നാൽ രജിസ്ട്രേഷൻ മാത്രമുള്ള 587364 സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം, നിയമസഭാ മണ്ഡലത്തിൽ ഒരു ഓഫീസ് മാത്രമുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നോക്കിയാലെത്തില്ലെന്ന് ഉറപ്പാണ്. എന്നാൽ ഓരോ പഞ്ചായത്തുകളിൽപ്പോലും ഒരു ഹെൽത്ത് ഇൻസ്പെക്ടറും നാല് ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും ഉൾപ്പടെ 5 പേരുള്ള സംവിധാനമുണ്ട്. എന്നിട്ടും ഈ കാഴ്ച്ചകൾ തുടരുന്നതിന് കാരണം പറയുന്നതിങ്ങനെ. അതായത് പേരിന് കാണുന്ന റെയ്ഡുകളല്ലാതെ ഭക്ഷ്യ സുരക്ഷാ സംവിധാനം പകുതിയും സങ്കൽപ്പം മാത്രമാണെന്ന് ചുരുക്കം.