പ്രസവ അവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും തടഞ്ഞുവെച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

By Web TeamFirst Published Apr 18, 2024, 7:32 PM IST
Highlights

സംഭവത്തിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. 

തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശികയും രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. സംഭവത്തിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. 

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്സിംഗ് ഓഫീസർ വി.എസ്. ഗായത്രിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്ന് 2022 ജൂൺ 2ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമ്മീഷന് ഉറപ്പു നൽകിയിരുന്നു.  എന്നാൽ പ്രസ്തുത ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. പരാതിക്കാരിയുടെ അവകാശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹനിച്ചതായി കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!