തൃശ്ശൂർ പൂരം കലക്കൽ; മറ്റൊരു അന്വേഷണവും ഉണ്ടാകും, എംആർ അജിത്കുമാർ തുടരുമോ എന്നതിൽ തീരുമാനം ഇന്ന്

By Web TeamFirst Published Oct 3, 2024, 6:27 AM IST
Highlights

പുതിയ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും എഡിജിപി സ്ഥാനത്ത് എംആർ അജിത്കുമാർ തുടരുമോ എന്നതാണ് പ്രധാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് അജിത്കുമാറിനെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ. 
 

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലിലെ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാകും തീരുമാനം. അന്വേഷണമുണ്ടാകുമെന്ന് ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എഡിജിപിയുടെ പങ്കിനെ കുറിച്ച് ഡിജിപി അന്വേഷണം നടത്തും. പൂരം അട്ടിമറിയിൽ മറ്റൊരു അന്വേഷണവും ഉണ്ടാകും. പുതിയ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും എഡിജിപി സ്ഥാനത്ത് എംആർ അജിത്കുമാർ തുടരുമോ എന്നതാണ് പ്രധാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് അജിത്കുമാറിനെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ. 

അതേസമയം, തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ തൃശ്ശൂർ പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍, തൃശൂർ സ്വദേശി പി സുധാകരന്‍ എന്നിവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തൃശൂർ പൂരത്തിന്റെ കാലങ്ങളായുള്ള ആചാരങ്ങൾ പൊലീസ് കമീഷണർ തടസപ്പെടുത്തിയെന്നും അധികാര പരിധി മറികടന്നുവെന്നുമാണ് ഹർജിയിലെ ആരോപണം.

Latest Videos

'മൊഴി നൽകിയവർക്ക് കേസുമായി പോകാൻ താത്പര്യമില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

https://www.youtube.com/watch?v=Ko18SgceYX8

click me!