അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം: നന്ദകുമാറിന്‍റെ ഫോൺ കസ്റ്റഡിയിലടുത്തു

By Web TeamFirst Published Sep 6, 2023, 3:27 PM IST
Highlights

നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രതി നന്ദകുമാർ ആദ്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ട്  ഉപയോഗിച്ചിരുന്ന ഫോണിനുപകരം ഹാജരാക്കിയത് മറ്റൊരു ഫോണായിരുന്നു

തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ പ്രതിയായ നന്ദകുമാറിനെതിന്റെ  ഫോൺ പൊലീസ് കസ്റ്റഡിയിലടുത്തു. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നന്ദകുമാർ ആദ്യം ഹാജരാക്കിയത് താന്റെ ഫേസ്ബുക്ക് അക്കൗണ്ട്   ഉപയോഗിച്ചിരുന്ന ഫോണിനുപകരം മറ്റൊരു ഫോണാണ്. അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് കാര്യമായി നടപടികൾ എടുക്കുന്നില്ല എന്ന ആക്ഷേപങ്ങൾക്കിടെയാണ് പൊലീസ് പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തത്.

അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിന്റെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലീസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ  മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും ഇയാളുടെ പേരിൽ എടുത്തിട്ടില്ല.

Latest Videos

Also Read: പുതുപ്പള്ളിയിൽ ബിജെപി വോട്ടില്ലാതെ ചാണ്ടി ജയിക്കില്ല, വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയം: സിപിഎം

സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാർ നിലവിൽ ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഇടത് സംഘടനാ അനുഭാവിയായ നന്ദകുമാർ സർവ്വീസിലിരിക്കെയാണ് അധിക്ഷേപം നടത്തിയത്. രാഷ്ട്രീയ സ്വാധീനമാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നതെന്ന് ആക്ഷേപമാണ് ബലപ്പെടുന്നത്. നന്ദകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!