കേരളത്തിന്‍റെ കൊവിഡ് ചികിത്സ പ്രോട്ടോക്കോൾ ശാസ്ത്രീയം അല്ല?; വിമർശനവുമായി ഡോക്ടർമാർ

By Web Team  |  First Published Sep 9, 2020, 6:42 AM IST

മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ളോറോക്കിൻ ഒപ്പം ആന്റിബയോടിക്കായ അസിത്രോമൈസിൻ ചേർന്ന് കേരളത്തിൽ കൂടിയ ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് നൽകി വരുന്നുണ്ട്. മറ്റുള്ള രോഗികളെ അപേക്ഷിച്ച് 2 ദിവസം മുൻപ് ഈ മരുന്നു കഴിച്ച രോഗികൾ നെഗേറ്റിവ് ആയെന്നായിരുന്നു പഠന റിപ്പോർട്. 


തിരുവനന്തപുരം: ഹോമിയോ വിവാദത്തിന് പിന്നാലെ സർക്കാർ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മലേറിയ, എച്.ഐ.വി മരുന്നുകൾക്ക് എതിരെയും വിമർശനം. ഫലപ്രാപ്തി ലോകാരോഗ്യ സംഘടന തന്നെ തള്ളിയിരിക്കെ ഹൈഡ്രോക്സി ക്ളോറോക്കിൻ രോഗികൾക്ക് നൽകുന്നത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്നാണ് വിമർശനം. എന്നാൽ ഇവ വിജയകരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം.

മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ളോറോക്കിൻ ഒപ്പം ആന്റിബയോടിക്കായ അസിത്രോമൈസിൻ ചേർന്ന് കേരളത്തിൽ കൂടിയ ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് നൽകി വരുന്നുണ്ട്. മറ്റുള്ള രോഗികളെ അപേക്ഷിച്ച് 2 ദിവസം മുൻപ് ഈ മരുന്നു കഴിച്ച രോഗികൾ നെഗേറ്റിവ് ആയെന്നായിരുന്നു പഠന റിപ്പോർട്. 

Latest Videos

undefined

ഗുരുതരമാവുന്ന രോഗികളിൽ എച്.ഐ.വി മരുന്നായ ലുപിണവിർ, റിട്രിനാവിർ ഉപയോഗിക്കുന്നതായും ചികിത്സ പ്രോട്ടോകോളിൽ ഉണ്ട്. ആരോഗ്യ പ്രവർത്തകർ അടക്കം ഉള്ളവർക്ക് പ്രതിരോധത്തിനും ഹൈഡ്രോ ക്ളോറോക്കിൻ നല്കിയിരുന്നു. എന്നാൽ ലൻസ്റ് പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ ഹൈഡ്രോ ക്ളോറോക്കിൻ അസിത്രോമൈസിൻ മരുന്നുകളുടെ ഫല പ്രാപ്തി തള്ളുന്നു. 

ഇതടക്കം അന്താരാഷ്ട്ര പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ചികിത്സ പ്രോട്ടോക്കോൾ ശാശ്ത്രീയമല്ലെന്ന വിമർശനം. കോവിഡ് ആദ്യ ഘട്ടത്തിൽ അമേരിക്ക ഇന്ത്യയിൽ നിന്ന് വൻതോതിൽ വാങ്ങിക്കൂട്ടി ചർച്ചകളിൽ ഇടം പിടിച്ച മരുന്നാണ് ഹാഡ്രോ ക്ളോറോക്കിൻ. 

എന്നാൽ പിന്നീട് ഡബ്ള്യു.എച്.ഒ. തന്നെ ഇവയുടെ ഫലപ്രാപ്തി തള്ളി. ഹോമിയോ പ്രതിരോധ മരുന്ന് വേഗത്തിൽ രോഗമുക്തിക്കും, രോഗം വരാതിരിക്കാനും സഹായിച്ചെന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. 

ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ വിമർശനം. തെരഞ്ഞെടുത്ത കേസുകളിൽ മാത്രമാണ് മേൽപറഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നത് എന്നും എല്ലാവരിലും നൽകുന്നില്ല എന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

click me!