Latest Videos

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പ്രതിയാകും, ഇഡി വേട്ടയാടുന്നുവെന്ന് സിപിഎം

By Web TeamFirst Published Jun 29, 2024, 10:22 AM IST
Highlights

അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ

കൊച്ചി:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എം എം വർഗീസ് ഇ‍ഡി കേസിൽ പ്രതിയാകും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക.അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ. കരിവന്നൂരിലെ കളളപ്പണ ഇടപാടിൽ പാർട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇ‍ഡി വ്യത്തങ്ങൾ പറയുന്നു. എം എം വർഗീസിന്‍റെ പേരിലുളള  പാർട്ടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു. സിപിഎമ്മിന്‍റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു

 

ചാനൽ വാർത്തകളിലേ വിവരം കണ്ടുള്ളൂ, ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എം എം വര്‍ഗീസ് പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റി സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പറയുന്ന വാർത്ത ശരിയാണെങ്കിൽ പാർട്ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു

കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നിര്‍ണായക നടപടി, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി 

click me!