തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

By Web TeamFirst Published Jun 16, 2024, 10:35 PM IST
Highlights

പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തും.

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തും. വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷൻ വന്നേക്കും. സംസ്ഥാന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചിരുന്നു. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!