അൻവർ തീവ്ര വര്‍ഗീയ കക്ഷികളുടെ തടവറയിലെന്ന് ഇഎൻ മോഹൻദാസ്; 'മുസ്ലിങ്ങളെ സിപിഎമ്മിൽ നിന്ന് അകറ്റുകയാണ് ലക്ഷ്യം'

By Web TeamFirst Published Sep 29, 2024, 7:32 AM IST
Highlights

ആർ എസ്.എസ് ബന്ധം പറഞ്ഞ് പാർട്ടി സെക്രട്ടറിയറ്റ് അംഗം തന്നെ കയ്യേറ്റം ചെയ്തെന്ന ആരോപണം കെട്ടുകഥയാണെന്നും ഇഎൻ മോഹൻ ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലപ്പുറം: മുസ്ലീങ്ങളെ സി.പി.എമ്മിൽ നിന്ന് അകറ്റുകയാണ് അൻവറിന്‍റെ ലക്ഷ്യമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീവ്ര വർഗീയ കക്ഷികളുടെ തടവറയിലാണ് പി.വി.അൻവറെന്നും അവർ എഴുതി കൊടുക്കുന്നതാണ് വായിക്കുന്നതെന്നും മോഹൻദാസ് കുറ്റപ്പെടുത്തി.ആർ എസ്.എസ് ബന്ധം പറഞ്ഞ് പാർട്ടി സെക്രട്ടറിയറ്റ് അംഗം തന്നെ കയ്യേറ്റം ചെയ്തെന്ന ആരോപണം കെട്ടുകഥയാണെന്നും ഇഎൻ മോഹൻ ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുസ്ലിങ്ങെ സിപിഎമ്മിൽ നിന്ന് അകറ്റുന്നതിനായാണ് ആര്‍എസ്എസ് ബന്ധം ഉള്‍പ്പെടെ ആരോപിക്കുന്നത്.

മുസ്ലിം തീവ്രവാദികൾ ഉയർത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും ഇഎൻ മോഹൻദാസ് ആരോപിച്ചു. തീവ്ര വര്‍ഗീയ കക്ഷികളുടെ തടവറിയിലായ അൻവര്‍, അവര്‍ എഴുതി കൊടുക്കുന്നതാണ് വായിക്കുന്നത്.സി.പി.എമ്മിൽ നിന്ന് ന്യൂനപക്ഷങ്ങളെ അടർത്തിയെടുത്ത് കൂടെ നിർത്താനാവുമോയെന്ന പരീക്ഷണമാണ് അൻവർ ചെയ്യുന്നത്. സി.പി.എം മുസ്ലീം വിരുദ്ധമാണെന്നും നേതാക്കളെല്ലാം ആർ എസ് എസ് കാരാണെന്നും വരുത്തി തീർക്കാനാണ് ശ്രമം.

Latest Videos

നാടിന്‍റെ ഭാവിയെ ബാധിക്കുന്ന അതിഗുരുതരമായ രീതിയാണ് ഇത്. തീ പന്തമാവുമെന്ന് പറഞ്ഞപ്പോൾ അൻവർ നാടിന് തീ കൊളുത്തുമെന്ന് കരുതിയില്ല. അതിലേക്കാണ് അൻവർ കൊണ്ടുപോകുന്നത്. ധ്രുവീകരണമുണ്ടാക്കിയാൽ ഇരു വർഗീയതയും കൂടി നാടിനെ കുട്ടിച്ചോറാക്കും. മത സൗഹാർദ്ദത്തിന്‍റെ നാടായ മലപ്പുറത്ത് വിഷവിത്ത് വിതക്കണോയെന്ന്.പി വി.അൻവർ ആലോചിക്കണം. ആർ എസ്.എസ് ബന്ധം പറഞ്ഞ് പാർട്ടി സെക്രട്ടറിയറ്റ് അംഗം തന്നെ കയ്യേറ്റം ചെയ്തെന്ന ആരോപണം കെട്ടുകഥ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ആരാണ് കൈയേറ്റം ചെയ്തതെന്ന് അൻവർ തുറന്നു പറയണം. എന്തിനാണ് പേര് ഒളിച്ചു വക്കുന്നതെന്നും ഇഎൻ മോഹൻ ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുടിവെള്ള ദുരിതം തുടരുന്നു; തിരുവനന്തപുരം നഗരത്തിൽ നിരവധിയിടങ്ങളിൽ ഇന്ന് ജലവിതരണം തടസപ്പെടും

 

click me!