ബ്രാഞ്ച് അംഗത്തിന്‍റെ മരണം; പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം, 'സാമ്പത്തിക ഇടപാടിൽ പരാതി ലഭിച്ചിരുന്നു'

By Web Team  |  First Published Oct 3, 2024, 10:10 AM IST

പാർട്ടി ഒരു തരത്തിലുള്ള സമ്മർദവും തമ്പിക്ക് മേൽ ചെലുത്തിയിട്ടില്ലന്നും സി പി എം പറവൂർ ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


കൊച്ചി:എറണാകുളം  പറവൂരിലെ സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യയിൽ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് സി പി എം വിശദീകരിച്ചു. സംഭവത്തിന് പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് സി പി എം വിശദീകരിച്ചു. മരിച്ച തമ്പിയുടെ സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സാമ്പത്തിക അരാജകത്വം പാർട്ടി അംഗീകരിക്കില്ല. തമ്പിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പാർട്ടിയിൽ നിന്ന് പരാതി കിട്ടിയിരുന്നു.

ഈ പരാതി ലോക്കൽ കമ്മിറ്റി പരിഗണിച്ചിരുന്നു.പണം തിരികെ നൽകണമെന്ന് പാർട്ടി തമ്പിക്ക് നിർദ്ദേശം നൽകിയിരുന്നു. പണം സെപ്റ്റംബർ 25 ന് നൽകാമെന്ന് തമ്പി ഉറപ്പു നൽകിയിരുന്നു. പാർട്ടി ഒരു തരത്തിലുള്ള സമ്മർദവും തമ്പിക്ക് മേൽ ചെലുത്തിയിട്ടില്ലന്നും സി പി എം പറവൂർ ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും ആത്മഹത്യാക്കുറിപ്പ് എഴുതിയതിനു ശേഷമാണ് തമ്പി ആത്മഹത്യ ചെയ്തത് എന്ന് സൂചനകൾ ഉണ്ടായിരുന്നു.

Latest Videos

undefined

തമ്പിയുടെ പോക്കറ്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ സിപിഎം ബ്രാഞ്ച് അംഗം പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻച്ചേരിൽ തമ്പിയെ ( 64 ) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

'ദിലീപ് സുഹൃത്തായതിനാൽ തന്‍റെ പേര് കേസിലേക്ക് വലിച്ചിഴക്കപ്പെട്ടു'; മാധ്യമ വാർത്തകൾക്കെതിരെ അൻവർ സാദത്ത്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

 

click me!